ആലപ്പുഴയിൽ കൊവിഡ് പൊസിറ്റീവായ യുവാവിനെതിരെ വ്യാജ പ്രചരണം;കുടുംബത്തെ ഒറ്റപ്പെടുത്തുന്നു

ആലപ്പുഴയിൽ കൊവിഡ് പൊസിറ്റീവായ യുവാവിനെതിരെ വ്യാജ പ്രചരണം നടത്തുന്നതായി പരാതി. യുവാവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തുകയും കടയിൽ നിന്ന് സാധനങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നതായാണ് പരാതി. സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
മുംബൈയിൽ നിന്ന് എത്തിയ യുവാവ് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു. എന്നാൽ ഇയാൾ മാവേലിക്കരയിൽ വിവിധ ഇടങ്ങൾ സന്ദർശിച്ചുവെന്ന ഓഡിയോ ക്ലിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇയാളുടെ ഫോട്ടോയും പ്രചരിപ്പിക്കുന്നുണ്ട്. ഇതേ തുടർന്ന് വീട്ടിലേക്ക് ഭീഷണി പെടുത്തിയുള്ള ഫോൺ കോളുകൾ വരുന്നുണ്ട്.
പരിസര വാസികൾ യുവാവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തുകയും കടയിൽ നിന്ന് സാധനങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നുണ്ട്. വ്യാജ പ്രചാരണത്തിനെതിരെ കുടുംബം എസ്പിക്ക് പരാതി നൽകി.
Story Highlights- coronavirus, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here