സ്ട്രോംഗ് റൂമുകളിലെ സ്വർണം ആർബിഐയുടെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

സ്ട്രോംഗ് റൂമുകളിലെ സ്വർണം റിസർവ് ബാങ്കിന്റെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ബോർഡിന്റെ നടപടി. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ സ്വർണം ബോണ്ടിൽ നിേക്ഷപിക്കുമെന്ന് പ്രസിഡന്റ് എൻ.വാസു ട്വന്റിഫോറിനോട് പറഞ്ഞു. രണ്ടു ശതമാനം പലിശയാണ് ഈ ഇനത്തിൽ ബോർഡിനു ലഭിക്കുക.
ലോക്ക് ഡൗൺ തുടങ്ങിയതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലൊന്നും ഭക്തർക്ക് പ്രവേശനമില്ല. ഭക്തർ നൽകുന്ന കാണിക്കയും വഴിപാടുകളുമായിരുന്നു ബോർഡിന്റെ പ്രധാന വരുമാനം. സാമ്പത്തിക പ്രതിസന്ധി രുക്ഷമായതോടെയാണ് സ്ട്രോംഗ് റൂമുകളിലെ ഉപയോഗിക്കാത്ത സ്വർണം റിസർവ് ബാങ്കിന്റെ ഗോർഡ് ബോണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത്. ക്ഷേത്രങ്ങളിൽ ഉപയോഗിക്കാത്ത സ്വർണമാണ് ഇങ്ങനെ മാറ്റുന്നത്. ഇതിനായി സ്ട്രോംഗ് റൂമുകളിലുള്ള സ്വർണത്തിന്റെ കണക്കെടുപ്പ് അന്തിമഘട്ടത്തിലെത്തി. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ സ്വർണം ബോണ്ടിൽ നിക്ഷേപിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.
സ്വർണത്തിന്റെ മൂല്യത്തിന് അനുസരിച്ച് രണ്ട് ശതമാനം പലിശയാണ് ബോർഡിനു ലഭിക്കുക. ഗുരുവായൂർ ക്ഷേത്രവും ഇത്തരത്തിൽ സ്വർണം റിസർവ് ബാങ്കിന്റെ ബോണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. പ്രതിസന്ധിയിലായ ബോർഡിന് ഇങ്ങനെ ലഭിക്കുന്ന തുക ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Story highlights-thiruvithamkoor devaswam board, to deposit gold in strong rooms in RBI Gold Bond
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here