Advertisement

സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല : മുഖ്യമന്ത്രി

May 28, 2020
2 minutes Read
cannot predict community spread says kerala cm

സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റ രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ജാഗ്രത തുടർന്നാൽ സമൂഹ വ്യാപനം തടയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് അഞ്ച് പേർക്കാണ് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇതിൽ രണ്ട് പേർ കണ്ണൂർ സ്വദേശികളാണ് ധർമ്മടം സ്വദേശിയായ ഒൻപത് വയസുകാരനും മുഴപ്പിലങ്ങാട് സ്വദേശിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Read Also:ജലദോഷപ്പനി ഉള്ളവരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കും : മുഖ്യമന്ത്രി

ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, പുതുശേരി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ മധൂർ, ഉദുമ, മഞ്ചേശ്വരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 82 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Story Highlights- cannot predict community spread says kerala cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top