രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 18000 കടന്നു

രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മധ്യപ്രദേശ് രാജ്ഭവന്‍ പരിസരം കണ്ടെന്റ്‌മെന്റ് മേഖലയാക്കി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 18000വും ഗുജറാത്തില്‍ 15000വും കടന്നു. അഹമ്മദാബാദില്‍ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്ത രണ്ട് സ്പൈസ് ജെറ്റ് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ പതിനാറ് പൊലീസ് ഉദ്യോഗസ്ഥര്‍ രോഗബാധിതരായി.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇപ്പോഴും ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടക, കേരളം, ജാര്‍ഖണ്ഡ്, അസം, ഹരിയാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാകുകയാണ്. തമിഴ്‌നാട്ടില്‍ 817 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 18,545 ആയി. മരണം 133 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 376 പുതിയ കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 15205ഉം മരണം 938ഉം ആയി. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 792 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് രാജ്ഭവനിലെ ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. രാജസ്ഥാനില്‍ 280 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: coronavirus outbreaks intensify in most parts of the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here