കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. തലവൂർ ആവണീശ്വരം സ്വദേശിനിയായ 54 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്ത് ഗാന്ധി നഗറിൽ നിന്നും രാജധാനി എക്‌സ്പ്രസിൽ മെയ് 19 ന് തിരുവനന്തപുരത്ത് എത്തിയ ഇവർ ഗൃഹനിരീക്ഷണത്തിൽ തുടരുകയായിരുന്നു.
Read Also:കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്
മെയ് 25 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് പുനലൂർ താലൂക്കാശുപത്രയിൽ വച്ച് സാമ്പിൾ എടുക്കുകയും തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലേയ്ക്ക് അയയ്കയും ചെയ്തു. രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതോടെ നിലവിൽ 23 പേരാണ് രോഗം സ്ഥിരീകരിച്ച് പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
Story highlights-covid confirmed only one person in Kollam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here