കള്ളപ്പണക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഇബ്രാഹിംകുഞ്ഞിനും മകനുമെതിരെ ലീഗ് നേതൃത്വത്തിന് പരാതി

ചന്ദ്രികാ ദിനപത്രത്തിലെ കള്ളപ്പണക്കേസിൽ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി. എറണാകുളം ജില്ലാ ലീഗ് ഭാരവാഹികളാണ് പരാതി നൽകിയത്. അതേസമയം കള്ളപ്പണക്കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കാണ് ലീഗ് ജില്ലാ നേതൃത്വം പരാതി നൽകിയത്. 18 അംഗ ജില്ലാ ഭാരവാഹികളിൽ 12 പേർ പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. കള്ളപ്പണക്കേസിൽ ലീഗ് ജില്ലാ ഭാരവാഹികളെ ഗൂഢാലോചകരാക്കാൻ ശ്രമം നടക്കുന്നുവെന്നും പരാതിക്കാരൻ ഗിരീഷ് ബാബുവിനെത്തന്നെ ഇതിനായി ഉപയോഗപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്. ആരോപണവിധേയർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ കള്ളപ്പണ കേസിലെ നിർണായക രേഖകൾ നേതാക്കൾക്ക് കൈമാറി.
അതേസമയം കള്ളപ്പണക്കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വി കെ ഇബ്രാഹിംകുഞ്ഞിനെ ഉടൻ ചോദ്യം ചെയ്യും. വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. ഇതേ കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ മകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പരാതിക്കാരൻ ഗിരീഷ് ബാബു, കളമശേരിയിലെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Story highlights-ernakulam, muslim league leaders complaint against ibrahim kunju to state committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here