ഹരിയാനയിൽ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹരിയാനയിൽ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുഡ്ഗാവ് മെദാന്ത ആശുപത്രിയിലെ നഴ്‌സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗുഡ്ഗാവിലെ താമസിക്കുന്ന സ്ഥലത്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിയിൽ തൂങ്ങിയ യുവതിയെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടില്ല.

read also: കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്‌ക് നിർമിക്കാൻ ഒരുങ്ങി ഗവേഷകർ

മൂന്ന് മാസം മുൻപാണ് യുവതി ജോലിക്ക് പ്രവേശിച്ചത്. കൊവിഡ് രോഗികളുമായി ഇടപഴകിയതിന് പിന്നാലെ യുവതിക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ ആവശ്യപ്രകാരം സ്രവ പരിശോധന നടത്തി. തുടർന്ന് പരിചയക്കാരിയായ യുവതി പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞതിന് പിന്നാലെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് യുഎൻഎ ഗുഡ്ഗാവ് പ്രതിനിധി സിതോഷ് ട്വന്റിഫോറിനോട് പറഞ്ഞു.

story highlights- coronavirus, malayalee nurse, hariyana, suicide attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top