പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി

പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയിൽ ശാലിയ, ചാലിയ(ചാലിയൻ) വിഭാഗത്തോടൊപ്പം ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളിൽ കൂടുതലായി കാണപ്പെടുന്ന ഈ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ പരിശോധിച്ചിരുന്നു. ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ കമ്മീഷൻ ശുപാർശ ചെയ്യുകയുമുണ്ടായി. ഈ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനമെടുത്തത്.
ഏകദേശം 400 കുടുംബങ്ങളിലായി 3500 ഓളം അംഗങ്ങൾ ഈ സമുദായത്തിൽ ഉണ്ട്. ഇവർ പരമ്പരാഗതമായി നെയ്ത്ത് തൊഴിൽ ചെയ്തു ഉപജീവനം നടത്തുന്നവരാണ്.
Story Highlights: Padmashali, OBC list
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here