പ്രവാസികളുമായി ഇന്നലെ നെടുമ്പാശേരിയിലെത്തിയത് ആറു വിമാനങ്ങള്‍

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി ഇന്നലെ നെടുമ്പാശേരിയിലെത്തിയത് ആറു വിമാനങ്ങള്‍. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയ വിമാനങ്ങളിലായി 945 ഓളം പ്രവാസികളാണ് നാട്ടിലെത്തിയത്. ഉക്രൈന്‍, അയര്‍ലാന്റ്, ദുബായി, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ പ്രവാസികള്‍ മടങ്ങിയെത്തിയത്.
ഉക്രൈനില്‍ നിന്ന് 142 പ്രവാസികളുമായി ഇന്നലെ രാവിലെ എട്ട് മണിക്കാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്പാശേരിയിലെത്തിയത്. വൈകീട്ട് 5.31 ന് ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കുട്ടികളടക്കം 185 പ്രവാസികളാണ് ഉണ്ടായിരുന്നത്. രാത്രി 8.47 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അബുദാബിയില്‍ നിന്നുള്ള 183 പ്രവാസികളുമായാണ് നെടുമ്പാശേരിയിലെത്തി. ഇതില്‍ പത്ത് വയസില്‍ താഴെ പ്രായമായ ആറ് കുട്ടികളും ഉള്‍പ്പെടുന്നു. രാത്രി 9.45 ന് അയര്‍ലാന്റിലെ ഡബ്ലിനില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 125 പേരാണ് ഉണ്ടായിരുന്നത്. ഡല്‍ഹി വഴിയാണ് ഈ വിമാനം നെടുമ്പാശേരിയിലെത്തിയത്. ഇത് കൂടാതെ അബുദാബി, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നായി പൊതുമാപ്പ് ലഭിച്ച 300 ഓളം പ്രവാസികളും മടങ്ങിയെത്തി. അബുദാബിയില്‍ നിന്നും ഇന്നലെ രാത്രി 8.29 ന് എത്തിയ ഇത്തിഹാദ് വിമാനത്തിലും കുവൈറ്റില്‍ നിന്നും രാത്രി 8.16 ന് എത്തിയ ജസീറ വിമാനത്തിലുമായി പൊതുമാപ്പ് ലഭിച്ചവരെ നാട്ടിലെത്തിച്ചു.
Story Highlights: Six flights arrived at Nedumbassery airport yesterday with expatriates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here