വിമാനത്താവള ജീവനക്കാർ കർശന സുരക്ഷ നടപടികൾ പാലിക്കണമെന്ന് സിയാൽ

ആഭ്യന്തര വിമാനസർവീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ കൊവിഡ് സുരക്ഷാ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നടപ്പാക്കാനൊരുങ്ങി സിയാൽ. ഇതിന്റെ ഭാഗമായുള്ള രണ്ടാംഘട്ട നടപടികൾക്ക് തുടക്കമായതായി സിയാൽ അധികൃതർ അറിയിച്ചു. ഇതുമയി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ വിമാനത്താവള ജീവനക്കാർക്കും ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസികൾക്കും നൽകി കഴിഞ്ഞു.
വിമാനത്താവളത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സിയാൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നത് മുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള പ്രക്രിയ പൂർണമായും യന്ത്രവത്കൃത/ കമ്പ്യൂട്ടർ അധിഷ്ഠിത സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്. യാത്രക്കാരുമായി നേരിട്ട് സമ്പർക്കത്തിൽവരുന്ന ഏജൻസികളുടെ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്.
Read Also:കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം
ബിഡബ്ല്യൂഎഫ്എസ്, എഐഎടിഎസ്എൽ, സെലിബി എന്നീ ഏജൻസികളാണ് ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജോലികൾ നിർവഹിക്കുന്നത്. ഇവരുടെ ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിയാൽ നിർദേശിച്ചിട്ടുണ്ട്. രണ്ടാംഘട്ട നടപടികളുടെ ഭാഗമായി, ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നും സിയാൽ അറിയിച്ചു.
Story highlights-SIYAL wants airport staff to adhere to strict security measures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here