സുഭിക്ഷ കേരളം പദ്ധതി; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈ വരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍
ആവിഷ്‌കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം.
Read Also:കൊവിഡ്: പാലക്കാട് ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
നെല്ല്, പഴം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നതില്‍ വിപ്ലവകരമായ മുന്നേറ്റമാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 25000 ഹെക്ടര്‍ തരിശൂഭൂമി കൃഷിയോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി തരിശൂഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍, വിദേശത്തുനിന്നും മടങ്ങിയെത്തിയവര്‍, കൂടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് aims.kerala.gov.in/subhikshakeralam എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
Story highlights-subhiksha Keralam Project; Online registration has begun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here