Advertisement

കേരളത്തിൽ തെലങ്കാന സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

May 28, 2020
2 minutes Read

കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന സ്വദേശിയായ അഞ്ജയ്യ
ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട കുടുംബം രാജസ്ഥാനിലേക്കുള്ള ട്രെയിനിൽ തെറ്റി കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ ഒഴികെ ബാക്കിയെല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കാസർഗോഡ് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 31 പേർ വിദേശത്ത് നിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.

read also: സംസ്ഥാനത്ത് 84 പേർക്ക് കൂടി കൊവിഡ്; ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന കണക്ക്

നിലവിൽ 526 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 115297 പേർ നിരീക്ഷണത്തിലുണ്ട്. 114305 പേർ വീടുകളിലും 992 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

story highlights- coronavirus, covid 19, thelengana native man, cm press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top