രാജ്യത്ത് കൊവിഡ് 19 പ്രതിരോധ മരുന്നിനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത് 30 ഓളം സംഘങ്ങൾ

ഇന്ത്യയിൽ കൊവിഡ് 19 പ്രതിരോധ മരുന്നിനായുള്ള ഗവേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് കെ വിജയരാഘവൻ. കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന് വേണ്ടി മുപ്പതോളം സംഘങ്ങൾ ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കെ വിജയരാഘവൻ പറഞ്ഞു.

കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും സിഎസ്‌ഐആറും ചേർന്ന് കൊവിഡിനെതിരായ മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണ ഹാക്കത്തോൺ ആരംഭിച്ചിട്ടുണ്ടെന്നും കെ. വിജയരാഘവൻ പറഞ്ഞു. കൊവിഡിന് എതിരായ പുതിയ മരുന്ന് കണ്ടെത്തുക എന്നത് വളരെ വലിയ വെല്ലുവിളിയാണ്. സാധാരണഗതിയിൽ വാക്സിൻ കണ്ടെത്തുന്നതിന് 10 വർഷം വരെ വേണ്ടി വരാറുണ്ട്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ വാക്സിൻ കണ്ടെത്തുക എന്നതാണ് ലോകത്ത് ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങളുടെയെല്ലാം ലക്ഷ്യം.

അക്കാദമിക് മേഖലയിലെ വ്യക്തിഗത ഗവേഷണങ്ങൾ മുതൽ വ്യാവസായിക മേഖലയിലുള്ള ഗവേഷണങ്ങൾ വരെ കൊവിഡിനെതിരായ വാക്സിൻ കണ്ടെത്താൻ വേണ്ടി നടക്കുന്നുണ്ടെന്നും ഇതിൽ 20 ഓളം സംഘങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങൾ വളരെ പുരോഗതി കാണിക്കുന്നുണ്ടെന്നും മുഖ്യ ശാസ്ത്രോപദേഷ്ടാവ് മാധ്യമങ്ങളെ അറിയിച്ചു.

Story highlight: There are about 30 groups working on research on covid 19 vaccines in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top