തമിഴ്‌നാട്ടിൽ 827 പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതർ 19,372 ആയി

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധവന്. 827 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 19,372
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ച ദിവസം കൂടിയാണിത്. കഴിഞ്ഞ ദിവസം 817 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 6 പേർ മരണമടയുകയും ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് പന്ത്രണ്ട് പേർക്കാണ് ഇന്ന് ജീവൻ നഷ്ടപ്പെട്ടത്.
read also: രാജ്യത്ത് കൊവിഡ് 19 പ്രതിരോധ മരുന്നിനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത് 30 ഓളം സംഘങ്ങൾ
ഏറ്റവും അധികം രോഗബാധിതർ ചെന്നൈയിലാണ്. ഇന്ന് ചെന്നൈയിൽ മാത്രം 559 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തിയ 936 പേരെ ഇതിനോടകം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
Story highlights- coronavirus, covid 19, tamil nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here