വൈദ്യുതി ലൈനിന് സമീപത്തെ ലോഹതോട്ടി ഉപയോഗം; അഞ്ചുവർഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 156 പേർ

വൈദ്യുതി ലൈനിന് സമീപം ലോഹത്തോട്ടി ഉപയോഗിച്ചത് വഴിയായി സംസ്ഥാനത്ത്
ഉണ്ടായ 330 അപകടങ്ങളിലായി മരിച്ചത് 156 പേർ. അഞ്ച് വർഷത്തിനിടെയാണ് ഇത്രയധികം അപകടങ്ങളിൽ 156 പേർ മരിച്ചത്. സൗകര്യപ്രദമായ തോട്ടിയായി പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെ ആളുകൾ ഉപയോഗിക്കുന്നതാണ് ഈ അപകടങ്ങൾക്ക് പ്രധാന കാരണം. ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികളും ഇപ്പോൾ അഗ്രി ഹാർഡ്‌വെയർ ഷോപ്പുകളിൽ സുലഭമാണ്. ഈ ലോക്ക്ഡൗൺ കാലത്ത് മലയാളിയുടെ പ്രധാന ഭക്ഷണം ചക്കയായിരുന്നുവല്ലോ. അടുത്തകാലത്തെ അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്ന് ചക്കയിടാൻ ശ്രമിക്കുമ്പോഴായിരുന്നു.
Read Also:ഇടുക്കി ഡാമിന്റെ ജലനിരപ്പ് 30 അടി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡ്
ഇക്കഴിഞ്ഞ വർഷം മാത്രം 46 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 24 പേരും തൽക്ഷണം മരണമടഞ്ഞു. 22 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം നാളിതുവരെ ഒൻപത് പേരാണ് മരണമടഞ്ഞത്. 12 പേർക്ക് പൊള്ളലേറ്റു. 2015 മുതലുള്ള കണക്കു പരിശോധിച്ചാൽ ലോഹതോട്ടി വില്ലനായി മാറിയപ്പോൾ ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 330 അപകടങ്ങളിലായി 156 പേരാണ് മരണമടഞ്ഞത്.
Story Highlight – 156 people died use of Fruit Plucking Stick near power line
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here