അജിത് ജോഗി അന്തരിച്ചു

ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് മെയ് 9ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അജിത് ജോഗിക്ക് വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.
ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. 2000-2003 കാലഘട്ടത്തിലായിരുന്നു ഇത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് വിട്ട അജിത് ജോഗി ജനതാ കോൺഗ്രസ് (ജെ) എന്ന പാർട്ടി രൂപീകരിച്ചിരുന്നു.
Story Highlights- Ajit Jogi passes away
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News