കൊവിഡ് പ്രതിരോധം; ഡീന്‍ കുര്യാക്കോസ് എംപിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച ഉപകരണങ്ങള്‍ കൈമാറി

കൊവിഡ് 19 പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായി ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി 15 ലക്ഷം രൂപയില്‍ 94.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറി. മൂന്ന് ഐസിയു വെന്റിലേറ്റര്‍, മൂന്ന് കാര്‍ഡിയാക് ഡിഫ്രീബിലേറ്റര്‍, എട്ട് മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ക്രിട്ടിക്കല്‍ കെയര്‍ ഉപകരണങ്ങള്‍ എന്നിവയാണു എംപി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. എന്‍. രവികുമാറിനു ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ സാന്നിധ്യത്തില്‍ കൈമാറിയത്.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെ ഒരു കോടി 48 ലക്ഷം രൂപയാണ് എംപി ഫണ്ടില്‍ നിന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. ചടങ്ങില്‍ ഡിഎംഒ ഡോക്ടര്‍ പ്രിയ , ആര്‍എംഒ ഡോ.എസ്. അരുണ്‍,ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. സുജിത്ത് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച 100 പിപി ഇ കിറ്റുകള്‍ കൂടി ഡീന്‍ കുര്യാക്കോസ് എംപി ജില്ലാ കളക്ടര്‍ എച്ച്. ദിനേശനു കൈമാറി.
Story Highlights: Dean Kuriakose Mp fund