പാമ്പിരുന്ന ജാർ, പായസം ഗ്ലാസ്; സൂരജിന്റെ കുരുക്ക് മുറുക്കിയേക്കാവുന്ന തെളിവുകൾ അക്കമിട്ട് പറഞ്ഞ് റിട്ടയേർഡ് ഡിവൈഎസ്പി ഡി.അശോകൻ

evidence against sooraj uthra murder case

കൊല്ലം ഉത്ര വധക്കേസിൽ ഉത്രയുടെ ഭർത്താവും കേസിലെ മുഖ്യ പ്രതിയുമായ സൂരജിന്റെ കുരുക്ക് മുറുക്കാനുള്ള തെളിവുകൾ അക്കമിട്ട് പറഞ്ഞ് റിട്ടയേർഡ് ഡിവൈഎസ്പി ഡി.അശോകൻ. ആർ ശ്രീകണ്ഠൻ നായർ നയിച്ച എൻകൗണ്ടറിലായിരുന്നു ഡി.അശോകന്റെ വെളിപ്പെടുത്തൽ.

‘ഈ കൊലപാതകത്തിൽ ദൃക്‌സാക്ഷികളില്ല. പ്രതിതന്നെയാണ് ദൃക്‌സാക്ഷി. അതുകൊണ്ടുതന്നെ അന്വേഷണ ഉദ്യോഗസ്ഥർ തെളിവ് കൊണ്ടുവരുന്ന സീക്വൻസാണ് പ്രധാനം. ഇതിൽ പ്രധാനമായി ഞാൻ കണ്ട തെളിവ് പാമ്പിനെ കൊണ്ടുവന്ന ജാറാണ്. പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാകും ജാർ കണ്ടെടുത്തത്. പാമ്പ് കുറച്ച് ദിവസം ആ ജാറിനകത്ത് കിടന്നിട്ടുള്ളതുകൊണ്ട് തന്നെ പാമ്പിന്റെ ചർമം പോലുള്ള എന്തെങ്കിലും അംശം അതിൽ കാണും. ജാറിന് പുറത്തുള്ള വിരലടയാളം, വിഷം നൽകിയ പായസപാത്രത്തിലുള്ള വിരലടയാളം എന്നിവ നിർണായകമായ തെളിവുകളാണ്’- അദ്ദേഹം പറയുന്നു.

Read Also : ‘പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവാണ് പ്രധാനം’:ഉത്ര വധക്കേസിലെ പ്രധാന തെളിവിനെ കുറിച്ച് പറഞ്ഞ് വാവ സുരേഷ്

മൂർഖനാണ് കടിച്ചിരിക്കുന്നതിനാൽ ന്യൂറോ സിസ്റ്റത്തെയാകും ബാധിക്കുക. വേദന അനുഭവിച്ചിരുന്നുവെങ്കിൽ പെൺകുട്ടി ഉറക്കത്തിലാണെങ്കിലും ഉണർന്നേനെ. കുട്ടി മയങ്ങി കിടക്കാൻ ഗുളികകൾ നൽകിയിട്ടുണ്ട്. സാധാരണ ഒരു വ്യക്തിക്ക് ഇത്രയൊന്നും ചിന്തിക്കാൻ സാധിക്കില്ല. പ്രതിക്ക് മറ്റേതോ വ്യക്തിയിൽ നിന്ന് വിദഗ്‌ധോപദേശം ലഭിച്ചിട്ടുണ്ട്. ജാർ എവിടെ നിന്ന് കിട്ടി, പെൺകുട്ടിയുടെ ആഭരണങ്ങൾ എന്ന് എടുത്ത്, എവിടെ കൊണ്ടുപോയി കൊടുത്തു എന്നതെല്ലാം കേസിൽ നിർണായകമാണെന്നും ഡി.അശോകൻ കൂട്ടിച്ചേർത്തു.

Story Highlights- evidence against sooraj uthra murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top