Advertisement

എം പി വീരേന്ദ്രകുമാറിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്

May 29, 2020
2 minutes Read
m p veerendra kumar

മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിയോടെ വയനാട് കല്‍പറ്റയിലാണ് സംസ്‌കാര ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ അന്ത്യം.

Read More: എം പി വീരേന്ദ്രകുമാർ അന്തരിച്ചു

മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ വയനാട്ടിലെ കല്‍പറ്റയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. എക്കാലവും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എം പി വീരേന്ദ്രകുമാര്‍. ഇന്നലെ രാത്രി 8.30 നാണ് എം പി വീരേന്ദ്രകുമാറിന് വീട്ടില്‍വച്ച് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് 11 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

Read More: പിണറായിക്കൊപ്പം ജയിൽ ജീവിതം; കൂടെ കോടിയേരിയും എം വി രാഘവനും

അന്ത്യമോപചാരം അര്‍പ്പിക്കാന്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എംഎല്‍എ, പ്രദീപ് കുമാര്‍ എംഎല്‍എ, മാതൃഭൂമി ഡയറക്ടര്‍ പി.വി ചന്ദ്രന്‍, സംവിധായകന്‍ രഞ്ജിത്ത് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ എത്തി. ഉഷയാണ് ഭാര്യ , ശ്രേയാംസ്‌കുമാര്‍, ആഷ ,നിഷ, ജയലക്ഷ്മി എന്നിവരാണ് മക്കള്‍

Story Highlights: MP Veerendra Kumar funeral today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top