എം.പി വീരേന്ദ്രകുമാര്‍; കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ അതികായന്‍

കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ അതികായന്‍നായിരുന്ന എം.പി വീരേന്ദ്രകുമാര്‍ ഓര്‍മ്മയായിട്ട് നാലു വര്‍ഷം. സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഒരു പോലെ ശോഭിച്ച ചുരുക്കം ചില വ്യക്തികളിലൊരാളായിരുന്ന എം.പി വീരേന്ദ്രകുമാര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു.(Mp Veerendrakumar 4th death anniversary)
എഴുത്തുകാരന്‍, പ്രഭാഷകന്‍, മാധ്യമപ്രവര്‍ത്തകന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍, ചിന്തകന്‍. വിശേഷങ്ങള്‍ക്കതീതമായ വ്യക്തിത്വമായിരുന്നു എം പി വീരേന്ദ്രകുമാര്‍. പിതാവിന്റെ പാത പിന്തുടര്‍ന്ന് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ സജീവമായ വീരേന്ദ്രകുമാര്‍ അടിയന്തരാവസ്ഥകാലത്തെ ജയില്‍ വാസത്തെ തുടര്‍ന്ന് ശ്രദ്ധേയനായി. അന്‍പത് വര്‍ഷത്തോളം മാതൃഭൂമിയുടെ അമരക്കാരനായിരുന്ന വീരേന്ദ്രകുമാര്‍ സ്ഥാപനത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചു. നിലപാടുകളുടെ പേരില്‍ പ്രശസ്തനായ വീരേന്ദ്രകുമാര്‍ കേന്ദ്രത്തിലും കേരളത്തിലും മന്ത്രിപദവിയിലെത്തി.
ദീര്‍ഘകാലം പാര്‍ലമെന്റംഗമായിരുന്ന വീരേന്ദ്രകുമാര്‍ ജനതാ ദളിന്റെ കേരളത്തിലെ അവസാനവാക്കായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ലോക് താന്ത്രിക് ജനതാ ദള്‍ രൂപീകരിച്ചു. പൂര്‍ണ തോതില്‍ രാഷ്ട്രീയപ്രവര്‍ത്തകനായപ്പോഴും സാഹിത്യ രചനക്ക് വീരേന്ദ്രകുമാര്‍ സമയം കണ്ടെത്തി. ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, ഡാന്യൂബ് സാക്ഷി, രാമന്റെ ദുഃഖം, ബുദ്ധന്റെ ചിരി തുടങ്ങിയവയാണ് ശ്രദ്ധേയ കൃതികള്‍.
ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മൂര്‍ത്തീദേവി പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളും വീരേന്ദ്ര കുമാറിനെ തേടിയെത്തി. ജന്മി കുടുംബത്തില്‍ ജനിച്ചിട്ടും സോഷ്യലിസം രാഷ്ട്രീയ തത്ത്വമായി സ്വീകരിച്ചായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ ജീവിതം.
Story Highlights : Mp Veerendrakumar 4th death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here