കേരളം കണ്ടതിൽ ഏറ്റവും വലിയ സോഷ്യലിസ്റ്റും സെക്കുലറിസ്റ്റുമായ നേതാവിനെയാണ് നഷ്ടമായത്: എം എം ഹസ്സൻ

മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസ്സന്‍. കേരളം കണ്ടതില്‍ ഏറ്റവും വലിയ സോഷ്യലിസ്റ്റും സെക്കുലറിസ്റ്റുമായ നേതാവിനെയാണ് എം.പി വിരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
Read Also:എം പി വീരേന്ദ്രകുമാർ അന്തരിച്ചു
പത്രക്കുറിപ്പ്:
കേരളം കണ്ടതില്‍ ഏറ്റവും വലിയ സോഷ്യലിസ്റ്റും സെക്കുലറിസ്റ്റുമായ നേതാവിനെയാണ് എം.പി വിരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസ്സന്‍.
രാഷട്രീയരംഗത്തും സാംസ്‌കാരിക രംഗത്തും ഒരുപോലെ തന്റെ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം മനുഷ്യസ്‌നേഹിയായ ഒരു പൊതുപ്രവര്‍ത്തകനായിരുന്നു. നല്ലൊരു പരിസ്ഥിതി സ്‌നേഹിയായിരുന്നു. 48 മണിക്കൂര്‍ മാത്രം വനംവകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം കാടുകളില്‍ നിന്ന് മരം മുറിക്കരുതെന്ന ചരിത്രപ്രസിദ്ധമായ ഉത്തരവ് ഇറക്കിയാണ് അദ്ദേഹം പദവി രാജിവെച്ചത്. അദ്ദേഹത്തിന്റെ വാത്സ്യല്യം ആവോളം അനുഭവിക്കാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. വിരേന്ദ്രകുമാറിന്റെ നിര്യാണം കേരളീയ പൊതുരംഗത്ത് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും ഹസ്സന്‍ പറഞ്ഞു.
Story highlights-mm hassan condoles mp veerendra kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here