Advertisement

സംസ്ഥാനത്ത് രണ്ടാം ദിവസവും മദ്യവില്‍പനയില്‍ പ്രതിസന്ധി; ഇ – ടോക്കണ്‍ ലഭിക്കുന്നില്ല

May 29, 2020
Google News 1 minute Read
bevq app

സംസ്ഥാനത്ത് മദ്യ വില്‍പനയില്‍ രണ്ടാം ദിവസവും പ്രതിസന്ധി. ബെവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇ – ടോക്കണ്‍ ലഭിക്കുന്നില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ തുടരുന്നതോടെ എക്‌സൈസ് മന്ത്രി യോഗം വിളിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. ബെവ് ക്യൂ ആപ്പിലെ അത്യപ്തി കാരണം സര്‍ക്കാര്‍ ബദല്‍ മാര്‍ഗം തേടിയേക്കുമെന്നാണ് സൂചന.

ബെവ് ക്യൂ ആപ്പില്‍ ഇ – ടോക്കണ്‍ ലഭിക്കുന്നില്ല എന്നതടക്കമുള്ള ഗുരുതര സാങ്കേതിക പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ യോഗം വിളിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ചേരുന്ന യോഗത്തില്‍ ബെവ്‌കോ എംഡിയും എക്‌സൈസ് കമ്മീഷണറും പങ്കെടുക്കും. സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിന് ബെവ് ക്യൂ ആപ്പില്‍ അത്യപ്തിയുണ്ട്. മദ്യ വില്‍പനയ്ക്ക് ബദല്‍ മാര്‍ഗം തേടിയേക്കുമെന്നാണ് സൂചന.

താത്കാലികമായി തിരക്ക് നിയന്ത്രിച്ചുവെന്നും എക്‌സൈസ് വകുപ്പ് വിലയിരുത്തുന്നു. വെര്‍ച്ച്വല്‍ ക്യൂ വഴിയുള്ള മദ്യ വില്‍പന തുടരില്ലെന്നും സൂചനകളുണ്ട്. ഇ – ടോക്കണ്‍ ഒഴിവാക്കണമെന്ന് ബാറുടമകളും ആവശ്യപ്പെടുന്നുണ്ട്. ടോക്കണ്‍ സൗകര്യത്തിലെ മദ്യ വിതരണം ചില പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ഇക്കാര്യം സര്‍ക്കാരിനെ ധരിപ്പിക്കുമെന്നും ബാറുടമകള്‍ അറിയിച്ചു.

അതിനിടെ ബെവ് ക്യൂ ആപ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് ബെവ് ക്യൂവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നീക്കി. മദ്യ വില്‍പനയുടെ രണ്ടാം ദിവസവും ചില ബാറുകള്‍ക്ക് മുന്‍പില്‍ നീണ്ട നിരയുണ്ടായിരുന്നു. പല ബാറുകളിലും സ്റ്റോക്കുമുണ്ടായിരുന്നില്ല.

Story Highlights: Liquor sales crisis, bevq app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here