‘പൊൻമകൾ വന്താൽ’ വീട്ടിലിരുന്ന് കണ്ട് സൂര്യയും ജ്യോതികയും

ജ്യോതികയുടെ പൊന്മകൾ വന്താൽ സിനിമ ഒപ്പമിരുന്ന് ആസ്വദിച്ച് സൂര്യയും ജ്യോതികയും. ഇന്ത്യയിൽ ആദ്യമായി ഓൺലൈനിൽ മാത്രമായി റിലീസ് ചെയ്യുന്ന സിനിമയാണ് പൊന്മകൾ വന്താൽ. ഇന്നാണ് സിനിമ റിലീസ് ചെയ്തത്. ജ്യോതികയുമായി ഇരുന്നു സിനിമ കാണുന്ന ചിത്രം സൂര്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വെൻഭയുടെ യാത്ര ഇനി നിങ്ങൾക്കും ആസ്വദിക്കാം എന്ന അടിക്കുറിപ്പും ചിത്രത്തിന് താരം നൽകിയിട്ടുണ്ട്.
സൂര്യയാണ് ചിത്രം നിർമിച്ചത്. ജ്യോതിക സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രം അഭിഭാഷകയാണ്. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ ഒരു മണിക്കൂറിലേറെ റിലീസ് വൈകി. ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് റിലീസ് വെെകിയത്. സിനിമയിൽ ജ്യോതികയുടെ പ്രകടനം കണ്ട് നേരത്തെ തന്നെ നടി രാധികാ ശരത്കുമാർ അഭിനന്ദനം അറിയിച്ചിരുന്നു. സൂര്യക്കും ജ്യോതികയ്ക്കും അവർ ആശംസകളേകി.
Read Also: സൂര്യയുടെ സിനിമകൾ റിലീസ് ചെയ്യില്ലെന്ന തിയറ്റർ ഉടമകളുടെ നീക്കത്തിൽ സർക്കാർ ഇടപെടൽ
സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജെ ജെ ഫ്രഡറിക്ക് ആണ്. കെ ഭാഗ്യരാജ്, ആർ പാർത്ഥിപൻ, പാണ്ഡ്യരാജൻ, പ്രതാപ് പോത്തൻ തുടങ്ങിയ മുതിർന്ന അഭിനേതാക്കളും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിക്കുന്നു. 2ഡി എന്റർടെയ്‌മെന്റിന്റെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്.
നേരത്തെ സിനിമയുടെ ഓൺലൈൻ റിലീസ് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ തിയറ്റർ ഉടമകൾ സിനിമകൾ ഓൺലൈനിൽ മാത്രമായി റിലീസ് ചെയ്യുന്നതിനെ എതിർത്തു. സൂര്യയുടെയും ജ്യോതികയുടെയും സിനിമകൾ തിയറ്ററുകളിൽ ബാൻ ചെയ്യുമെന്നാണ് ഭീഷണി.
actor suriya, jyothika, ponmakal vanthal tamil movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here