Advertisement

സൂര്യയുടെ സിനിമകൾ റിലീസ് ചെയ്യില്ലെന്ന തിയറ്റർ ഉടമകളുടെ നീക്കത്തിൽ സർക്കാർ ഇടപെടൽ

April 27, 2020
1 minute Read

സൂര്യയുടെ സിനിമകൾക്ക് തിയറ്റർ റീലീസ് അനുവദിക്കില്ലെന്ന തിയറ്റർ ഉടമകളുടെ തീരുമാനത്തിൽ തമിഴ്‌നാട്ടിൽ സർക്കാർ ഇടപെടൽ. മന്ത്രി കടമ്പൂർ രാജു ഇത് സംബന്ധിച്ച് പത്രസമ്മേളനം വിളിക്കുമെന്നാണ് വിവരം. തീയേറ്റർ ഉടമകളുമായും നിർമാതാക്കളുടെ കൗൺസിലുമായും മന്ത്രി ചർച്ച ചെയ്ത് തീരുമാനം അറിയിക്കും.

സൂര്യ അഭിനയിച്ചതോ നിർമിച്ചതോ ആയ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനാണ് തമിഴ്നാട്ടിലെ തിയറ്റർ ഉടമകളുടെ നീക്കം. സൂര്യയുടെ നിർമാണ കമ്പനിയായ ടു ഡി എന്റർടെയിൻമെന്റിന്റെ ചിത്രങ്ങൾക്കായിരിക്കും ബാൻ.

സൂര്യയുടെ ഭാര്യയായ ജ്യോതിക നായികയാകുന്ന ചിത്രം ‘പൊന്മകൾ വന്താൽ’ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ സിനിമ നിർമിച്ചത് സൂര്യയാണ്. തിയറ്ററുകൾക്ക് റിലീസ് നൽകാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാത്രമായി ചിത്രം റിലീസിന് നൽകിയതാണ് തമിഴ്നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണർ അസോസിയേഷനെ ചൊടിപ്പിച്ചത്.

Story highlights-tamilnadu govt,surya, theatre issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top