പ്രവാസികളെ പേയിംഗ് ഗസ്റ്റുകളായിക്കാണുന്ന നിലപാട് മുഖ്യമന്ത്രി തിരുത്തണം; ഉമ്മൻ ചാണ്ടി

പ്രവാസികളുടെ ക്വാറന്റീൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി യുഡിഎഫ്. പ്രവാസികളെ പേയിംഗ് ഗസ്റ്റുകളായിക്കാണുന്ന നിലപാട് മുഖ്യമന്ത്രി തിരുത്തണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാട്ടുന്നത് പകൽക്കൊളളയാണെന്നും തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ തിരുത്തില്ലെന്ന ധാർഷ്ട്യമാണ് സംസ്ഥാന സർക്കാരിനെന്നും നേതാക്കൾ ആരോപിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റുജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലുമായിരുന്നു പ്രതിഷേധം. നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കാളികളായി. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രവാസികളെ മുഖ്യമന്ത്രി പേയിംഗ് ഗസ്റ്റുകളായാണ് കാണുന്നതെന്നും ഇത് അംഗകരിക്കാനാവില്ലെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വെറും ബഡായി ബംഗ്ലാവ് മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പരിഹസിച്ചു.
കോഴിക്കോട് നടന്ന പ്രതിഷേധത്തിന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും കൊച്ചിയിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും നേതൃത്വം നൽകി. പികെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ മലപ്പുറത്ത് പ്രതിഷേധത്തിൽ പങ്കാളികളായി.
Read Also:പ്രവാസികളുടെ ക്വാറന്റീന്‍ സൗജന്യമാക്കണം; യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ജോസ് കെ മാണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കോട്ടയം ജില്ലയിലെ പ്രതിഷേധം. മറ്റുജില്ലകളിലും വിവിധ നേതാക്കളും ജനപ്രതിനിധികളും പരിപാടിക്ക് നേതൃത്വം നൽകി.
Story highlights-CM should correct view of expatriates as PG guests; Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here