കാസർഗോട്ട് ഇന്ന് മൂന്ന് പേർക്ക് കൊവിഡ്

ഇന്ന് കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരണം. ഒരാൾ ഈ മാസം 19ന് കുവൈറ്റിൽ നിന്ന് വന്ന പീലിക്കോട് സ്വദേശിനിയായ 33 വയസുകാരിയാണ്. 17ാം തീയതി ദുബായിൽ നിന്ന് വന്ന മധൂർ സ്വദേശിയായ 68 വയസുകാരൻ, 21ന് മഹാരാഷ്ട്രയിൽ നിന്ന് ബസ് മാർഗം വന്ന ചെമ്മനാട് സ്വദേശിയായ 29 വയസുകാരൻ, എന്നിവർക്കാണ് ഇന്ന് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുള്ളത്.
ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവർ 3595 പേരാണ്. വീടുകളിൽ 2987 പേരും ആശുപത്രികളിൽ 608 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്. നിരീക്ഷണത്തിലുള്ള 413 പേർ ഇന്ന് നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. പുതിയതായി 343 പേരെയാണ് സ്ഥാപന നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. 6902 സാമ്പിളുകളാണ് തുടർസാമ്പിളുൾപ്പെടെ ആകെ അയച്ചത്. 6020 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ്ആണ്. 419 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
Read Also:കൊവിഡ്; വയനാട്ടില്‍ 224 പേരെ കൂടി നിരീക്ഷണത്തില്‍
അതേസമയം, സംസ്ഥാനത്ത് 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 3 പേർക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 2 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിൽ കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു.
Story highlights-covid19 ,3 people kasaragod, today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here