Advertisement

കാസർഗോഡ് വിദ്യാർഥികളെക്കൊണ്ട് മുൻ അധ്യാപകരുടെ കാൽ കഴുകിച്ചു; പ്രതിഷേധവുമായി SFI

19 hours ago
2 minutes Read

കാസർഗോഡ് വിദ്യാർത്ഥികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ. ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാനികേതനിൽ ആണ് സംഭവം. ഗുരുപൂർണിമാ ദിനത്തിലായിരുന്നു പാദപൂജ നടന്നത്. ഇത്തരത്തിലുള്ള സമീപനം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നാണ് എസ്എഫ്ഐ നിലപാട്.

വിദ്യാനികേതൻ സ്കൂളുകളിൽ ഗുരുപൂർണിമാ ദിനത്തിൽ ഇത്തരം ചടങ്ങ് നടത്തുന്നത് പതിവാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഗുരുപൂർണിമാ ദിനത്തിലെ പാദപൂജ സമൂഹമാധ്യമങ്ങളിലൂെടെ സ്കൂൾ തന്നെയാണ് പുറത്തുവിട്ടത്. ഇത് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ചടങ്ങ് തുടരുമെന്നാണ് വിദ്യാനികേതൻ സ്കൂൾ വ്യക്തമാക്കുന്നത്. ചടങ്ങിൽ മുൻ അധ്യാപകരും നിലവിലെ അധ്യാപകരും പങ്കെടുക്കാറുണ്ടെന്ന് സ്കൂൾ അറിയിച്ചു.

Story Highlights : SFI protests on School students wash former teachers’ feet in Kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top