Advertisement

ഉത്രാ വധക്കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

May 30, 2020
Google News 2 minutes Read
uthra's murder case

ഉത്രാ വധക്കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി. 5 ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച പശ്ചാത്തലത്തിൽ കോടതിയിൽ അന്വേഷണ സംഘം ഒരാഴ്ചകൂടി കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു.

ജൂൺ നാലിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കണം. പുനലൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കോടതി അവധിയായതിനാൽ വീഡിയോ കോൺഫറൻസിലൂടെയാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

പൊലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് വനം വകുപ്പും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനായി ജൂൺ ഒന്നിന് പുനലൂർ വനംവകുപ്പ് കോടതിയിൽ അഞ്ചൽ റേഞ്ച് ഓഫീസ് അപേക്ഷ നൽകും. പ്രതികളായ സൂരജ്, സുരേഷ് എന്നിവർക്കെതിരെ 1972ലെ വന്യജീവി നിയമം 9, 39 വകുപ്പുകൾ ചുമത്തി കേസെടുത്തു.

Read Also:‘പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവാണ് പ്രധാനം’ഉത്ര വധക്കേസിലെ പ്രധാന തെളിവിനെ കുറിച്ച് പറഞ്ഞ് വാവ സുരേഷ്

അതേസമയം വലിയ തുകക്ക് ഉത്രയുടെ പേരിൽ സൂരജ് ഇൻഷുറൻസ് പോളിസി എടുത്തു എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഈ തുക തട്ടിയെടുക്കുക കൂടിയാണ് കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യമെന്നാണ് സൂചന. ഇതിന്റെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കും.

Story highlights-custody of uthra murder case accuses extended to 5 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here