ചെലവ് കുറഞ്ഞ വെന്റിലേറ്റർ നിർമാണം; ഇന്ത്യൻ കമ്പനികളെ തെരഞ്ഞെടുത്ത് നാസ

nasa

ചെലവ് കുറഞ്ഞ വെന്റിലേറ്റർ നിർമിക്കാൻ ഇന്ത്യയിലെ മൂന്ന് കമ്പനികളെ തെരഞ്ഞെടുത്ത് നാസ. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ആൽഫ ഡിസൈൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ഫോർജ് ലിമിറ്റഡ്, മേധ സെർവോ ഡ്രൈവെസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെ ഇതിനായി തെരഞ്ഞെടുത്തു. കൊവിഡ് രോഗികളെ സഹായിക്കാനാണ് ചെലവ് കുറഞ്ഞ വെന്‍റിലേറ്ററുകള്‍.

Read Also: ‘130 കോടി ഇന്ത്യക്കാരുടെ കരുത്തിൽ സാമ്പത്തിക വഴിത്തിരിവുണ്ടാകും’; ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ കത്ത്

21 കമ്പനികളെയാണ് ഇതുവരെ നാസ ഇക്കാര്യത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. അതിൽ എട്ട് കമ്പനികൾ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്നവയാണ്. ഇന്ത്യയിലേത് ഉൾപ്പെടെ 13 കമ്പനികളെ രാജ്യാന്തര തലത്തിലും തെരഞ്ഞെടുത്തു. ഫീൽഡ് ആശുപത്രികളിൽ പോലും പ്രവർത്തിപ്പിക്കാൻ സാധിക്കും വിധത്തിലുള്ള വെന്റിലേറ്ററുകളാണ് കമ്പനികൾ നിർമിക്കാൻ പോകുന്നതെന്നും നാസ.

വൈറ്റൽ എന്ന് പേരിലുള്ള വെന്റിലേറ്ററുകളാണ് കമ്പനികൾ നിർമിക്കുക. ഹൈപ്രഷർ വെന്റിലേറ്ററായ വൈറ്റൽ സാധാരണ വെന്റിലേറ്ററിന്റെ ഏഴിലൊന്ന് ഭാഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നവയാണ്. വളരെ ലളിതമായ വെന്റിലേറ്ററിൽ ഗുരുതരമായ കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരെ ചികിത്സിക്കാൻ ഉപയോഗിക്കാം. അതേസമയം സാധാരണ വെന്റിലേറ്ററുകളിൽ അതീവ ഗുരുതരമായ നിലയിൽ ഉള്ളവരെ കിടത്താം. വൈറ്റൽ വെന്റിലേറ്ററിന്റെ പേറ്റന്റും സോഫ്റ്റ് വെയറും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ദ ഓഫീസ് ഓഫ് ടെക്നോളജി ട്രാൻസ്ഫർ ആൻഡ് കോർപറേറ്റ് പാർട്ടണർഷിപ്സ് എന്ന കമ്പനിയുടേതാണ്.

 

nasa, ventilator, covid patients

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top