ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കോട്ടയം ജില്ലാ ആശുപത്രിയിൽ നഴ്സുമാരുടെ അഭിമുഖം; വിവാദമായതിനെ തുടർന്ന് മാറ്റിവച്ചു

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കോട്ടയം ജില്ലാ ആശുപത്രിയിൽ നഴ്സുമാരുടെ അഭിമുഖം. നൂറുകണക്കിന് ആളുകളാണ് സാമൂഹിക അകലം പാലിക്കാതെ അഭിമുഖത്തിന് എത്തിയിരിക്കുന്നത്. ആശുപത്രി വികസന സമിതിയാണ് അഭിമുഖം നടത്ത്ന്നത്. വെറും 21 താത്കാലിക ഒഴിവുകൾ മാത്രമാണ് ഉള്ളത്. അതേസമയം, 24 വാർത്തയെ തുടർന്ന് തുടർന്ന് അഭിമുഖം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചു.
Read Also: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
ജില്ലയിലെ കൊവിഡ് ആശുപത്രിയാണ് കോട്ടയം ജില്ലാ ആശുപത്രി. ഇവിടെയാണ് ഇത്രയധികം ആളുകൾ ഒരുമിച്ചുകൂടിയിരിക്കുന്നത്. 10 മണിക്കാണ് അഭിമുഖം നിശ്ചയിച്ചിരുന്നതെങ്കിലും നേരത്തെ തന്നെ ഉദ്യോഗാർത്ഥികൾ ഇവിടെ എത്തിയിരുന്നു. 8 സ്റ്റാഫ് നഴ്സ്, 5 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി ഫാർമസിസ്റ്റ്, സ്വീപ്പർ തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുമെന്ന് അറിയിച്ചിരുന്നത്. ആശുപത്രി കവാടത്തിലും നിരത്തിലുമൊക്കെ ഉദ്യോഗാർത്ഥികൾ കാത്തുനിന്നിരുന്നു. നിയന്ത്രിക്കാൻ കഴിയാത്ത തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.
Read Also: സംസ്ഥാനത്തിന്റെ ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കും; മുഖ്യമന്ത്രി
എത്രയും വേഗം ഈ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തണം എന്നായിരുന്നു ആശുപത്രി വികസന നടപടിയുടെ തീരുമാനം. ഇതേതുടർന്ന് പത്രമാധ്യമങ്ങളിലൂടെ അഭിമുഖത്തിൻ്റെ അറിയിപ്പ് നൽകിയിരുന്നു. നേരിട്ട് ഹാജരാകണമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, അഭിമുഖത്തിന് ഇത്രയധികം ആളുകൾ എത്തുമെന്ന് ആശുപത്രി അധികൃതർ മനസ്സിലാക്കിയിരുന്നില്ല. ആളുകളെ എങ്ങനെ നിയന്ത്രിക്കുമെന്ന് പൊലീസിനും ആശയക്കുഴപ്പമുണ്ടായി. രാവിലെ വിളിച്ച് അഭിമുഖം ഉണ്ടെന്ന് അറിയിച്ചിരുന്നു എങ്കിലും ഇത്രയധികം ആളുകൾ എത്തുമെന്ന് പൊലീസും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ കുറച്ച് പൊലീസുകാരെ മാത്രമേ ഡ്യൂട്ടിക്ക് നിയമിച്ചുണ്ടായിരുന്നുള്ളൂ എന്ന്. കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം, അഭിമുഖം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചുവെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.
Story Highlights: nurses interview in kottayam district hospital lockdown violations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here