തൃശൂരിൽ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരണം

തൃശൂർ ജില്ലയിൽ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നുമെത്തിയ അഞ്ച് പേർക്കും ചെന്നൈയിൽ നിന്നുമെത്തിയ മൂന്ന് പേർക്കും അബുദാബിയിൽ നിന്നും കുവൈത്തിൽ നിന്നുമായി എത്തിയ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതിൽ മുംബൈയിൽ നിന്നെത്തിയ കാട്ടൂർ സ്വദേശികളായ രണ്ട് പേർ എറണാകുളത്തും പാവറട്ടി ആളൂർ കൊരട്ടി സ്വദേശികളായ മൂന്ന് പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ചെന്നൈയിൽ നിന്ന് വന്ന മൂന്ന് ചേലക്കര സ്വദേശികൾക്കും കൊവിഡ് പോസിറ്റിവ് ആയി. അബുദാബിയിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശിയിലും കുവൈത്തിൽ നിന്നെത്തിയ കുന്നംകുളം സ്വദേശിയിലും രോഗ ബാധ കണ്ടെത്തി.
Read Also:സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ്; രണ്ട് പേർക്ക് രോഗം സമ്പർക്കത്തിലൂടെ
അതേസമയം കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ രോഗമുക്തരായി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 11822 പേരും ആശുപത്രികളിൽ 72 പേരും ഉൾപ്പെടെ ആകെ 11894 പേരാണ് നിരീക്ഷണത്തിലുളളത്. ആകെ 2464 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2113 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 351 സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്.
Story highlights-thrissur ,covid19,coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here