Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 8380 പോസിറ്റീവ് കേസുകൾ

May 31, 2020
Google News 1 minute Read
8380 covid cases india

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 193 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 1,82,143 ആയി. ആകെ മരണം 5164. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം 7000 കടന്നിരുന്നു. രാജ്യത്ത് ആകെ ചികിത്സയിലുള്ളത് 89,995 പേരാണ്. 86,983 പേർ രോഗമുക്തരായി.

നേരത്തെ രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. അഞ്ച് മഹാനഗരങ്ങളിൽ നിന്നാണ് 52 ശതമാനം കേസുകൾ. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 21000വും ഗുജറാത്തിൽ മരണം ആയിരവും കടന്നു.

Read Also: രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളിൽ നിന്ന്; നീതി ആയോഗ്

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 52 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ മഹാനഗരങ്ങളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്‌തമാക്കി. മുംബൈയിൽ നിന്ന് മാത്രം 20.89 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി 10.61, ചെന്നൈ 8.16, അഹമ്മദാബാദ് 7.08, താനെ 5.06 എന്നിങ്ങനെയാണ് ശതമാനക്കണക്ക്.

70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളിൽ നിന്നാണ് വരുന്നത്. പതിനഞ്ച് ജില്ലകളിൽ ആയിരത്തിനും മുകളിലാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. ഈ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് ഊർജിതമായ പരിശോധനയും തുടർനടപടികളും ഉണ്ടാകണമെന്ന് നീതി ആയോഗ് വ്യക്‌തമാക്കി.

Story Highlights: 8380 covid cases in 24 hours india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here