Advertisement

മദ്യലഹരിയിൽ യുവാവിനെ കൊന്ന സംഭവം; പ്രതി സതി പിടിയിൽ

May 31, 2020
1 minute Read

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവാവിനെ കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. വിഴിഞ്ഞം ഹാർബറിന് സമീപത്തുനിന്നാണ് പ്രതി സതിയെ പൊലീസ് പിടികൂടിയത്. ബാലരാമപുരം കട്ടച്ചൽകുഴി സ്വദേശി ശ്യാമാണ് ലോഡ്ജ് മുറിയിൽ സുഹൃത്തിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്.

read also: മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോഡ്രെവറായ ശ്യാം കട്ടച്ചിക്കുഴിയിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ശ്യാമും സതിയും വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെയാണ് വാക്ക് തർക്കമുണ്ടാകുന്നതും സതി ശ്യാമിനെ തലയ്ക്കടിക്കുന്നതും. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. വീട്ടുടമ ഉൾപ്പെടെയുള്ളവർ ഉടൻ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ വീട്ടിലിരുന്നു സ്ഥിരം മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും നാട്ടുകാർ പറഞ്ഞിരുന്നു.

story highlights- murder, trivanrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top