ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 18 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും

പതിനൊന്ന് ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 18 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കും. ഡിജിപിയും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ ജേക്കബ് തോമസ്, ഫയർഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രൻ, പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ എ. വിജയൻ, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.പി വിജയകുമാരൻ എന്നിവരാണ് വിരമിക്കുന്നവരിൽ പ്രധാനികൾ.
അഡീഷണൽ എക്‌സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ, കൺസ്യൂമർഫെഡ് എംഡി വി.എം മുഹമ്മദ് റഫിക്ക് എന്നിവരും 31 നു വിരമിക്കുന്നവരിൽ ഉൾപെടും. വിരമിക്കുന്ന ഓഫീസർമാർക്ക് സൂം വീഡിയോ കോൺഫറൻസ് വഴി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയിൽ യാത്രയയപ്പ് നൽകി.
Story highlight: Eighteen senior police officers, including IPS officers, will retire today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here