കൊവിഡ് ലക്ഷണമുള്ള ആളെ സ്രവമെടുത്ത ശേഷം വീട്ടിലേയ്ക്ക് അയച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീഴ്ച

കൊവിഡുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീഴ്ച. കൊവിഡ് ലക്ഷണമുള്ളയാളെ സ്രവമെടുത്ത ശേഷം വീട്ടിലേയ്ക്ക് അയച്ചു. കുവൈറ്റിൽ നിന്നെത്തിയ ആലങ്കോട് സ്വദേശിയേയാണ് സ്രവമെടുത്ത ശേഷം വീട്ടിലേയ്ക്ക് പറഞ്ഞയച്ചത്. ഇയാളുടെ കൊവിഡ് പരിശോധനാഫലം പിന്നീട് പോസിറ്റീവ് ആയി.
ഇന്നലെയാണ് 42കാരനായ ആലങ്കോട് സ്വദേശി പ്രത്യേക വിമാനത്തിൽ കുവൈറ്റിൽ നിന്ന് എത്തിയത്. വിമാനത്താവളത്തിൽ വച്ച് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും സ്രവം പരിശോധനയ്‌ക്കെടുക്കുകയും ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇയാളെ വീട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. വൈകീട്ട് ഫലം വന്നുപ്പോൾ ഫലം പോസിറ്റീവായി. ഇതിന് പിന്നാലെ ഇദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു.
read also: സംസ്ഥാനത്ത് 61 പേർക്ക് കൂടി കൊവിഡ്; 15 പേർക്ക് രോഗമുക്തി
വിദേശത്ത് നിന്ന് വരുന്നവരെ ഏഴ് ദിവസത്തേക്ക് നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ചെയ്യണമെന്നാണ് സർക്കാർ നിർദേശം. ആലങ്കോട് സ്വദേശിയുടെ കാര്യത്തിൽ ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചു. ആലങ്കോട് സ്വദേശി ഭാര്യ ഉൾപ്പെടെയുള്ളവരുമായി ഇടപഴകിയതായാണ് സൂചന.
story highlights- coronavirus, covid 19, trivandrum medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here