കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂർ ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ന്യൂമാഹി പിഎച്ച്‌സിയിലെ ആരോഗ്യ പ്രവർത്തകയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊവിഡ് നിരീക്ഷണം ലംഘിച്ചുവെന്ന പ്രചാരണത്തിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തസമ്മർദത്തിനുള്ള ഇരുപതോളം ഗുളികകളാണ് ഇവർ കഴിച്ചത്. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താൻ ജോലിചെയ്‌തെന്ന് ചിലർ കുപ്രചരണം നടത്തുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾക്ക് അയച്ച കുറിപ്പിൽ ഇവർ പറയുന്നു. ആത്മാർഥമായി ജോലി ചെയ്യുന്ന തന്നോട് ചിലർ എന്തിനാണ് ഇങ്ങനെ പൊരുമാറുന്നതെന്ന് അറിയില്ല. തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകർ ഉൾപ്പെടെ നാലു പേരാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
read also: കൊവിഡ് ലക്ഷണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മൂന്ന് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആരോഗ്യപ്രവർത്തകയുടെ സഹോദരി കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് വന്നിരുന്നു. ഇവരുമായി ആരോഗ്യപ്രവർത്തക സമ്പർക്കം പുലർത്തിയെന്നായിരുന്നു പ്രചാരണം. നിരീക്ഷണം ലംഘിച്ച ആരോഗ്യപ്രവർത്തകയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
story highlights- suicide attempt, kannur, coronavirus, health worker,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here