കൊവിഡ് ലക്ഷണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മൂന്ന് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ മൂന്ന് പേരെ കൊവിഡ് രോഗലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ ഇല്ലാത്തതിനാൽ നെടുമ്പാശേരിയിലെ 10 ആഭ്യന്തര വിമാന സർവീസുകൾ റദ്ദ് ചെയ്തു. ഇന്ന് ആഭ്യന്തര സർവീസ് നടത്തുന്നത് 12 വിമാനങ്ങളാണ്.
അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ അബുദാബി- കൊച്ചി വിമാനത്തിൽ 181 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ കൊവിഡ് രോഗ ലക്ഷണം തോന്നിയ മൂന്ന് പേരെ എറണാകുളത്തെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. തൃശൂർ സ്വദേശിയായ ഒരാളെ കളമശേരി മെഡിക്കൽ കോളജിലും, എറണാകുളം, തൃശൂർ സ്വദേശികളായ രണ്ട് പേരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read Also:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 8380 പോസിറ്റീവ് കേസുകൾ
വിമാനത്തിലുണ്ടായിരുന്ന ശേഷിക്കുന്ന യാത്രക്കാരെ വീടുകളിൽ നിരീക്ഷണത്തിനയച്ചു. ഇതിനിടെ ഇന്ന് നെടുമ്പാശേരിയിൽ 10 ആഭ്യന്തര സർവീസുകൾ റദ്ദ് ചെയ്തു. ഹൈദരാബാദ്, മുംബൈ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസാണ് റദ്ദ് ചെയ്തത്. യാത്രക്കാർ കുറവായതാണ് സർവീസുകൾ റദ്ദ് ചെയ്യാൻ കാരണം. അതേ സമയം ഇന്ന് 12 വിമാനങ്ങൾ നെടുമ്പാശേരിയിൽ നിന്നും ആഭ്യന്തര സർവീസ് നടത്തുന്നുണ്ട്.
Story highlights-nedumasseri airport, 3 persons hospitalized, covid symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here