Advertisement

എലീസ കിറ്റ് ഉപയോഗിച്ചുള്ള സെറോ സർവേ നടത്തണം; സംസ്ഥാനങ്ങൾക്ക് ഐസിഎംആറിന്റെ കത്ത്

May 31, 2020
2 minutes Read

കൊവിഡ് രോഗ വ്യാപനം കണ്ടെത്താൻ സംസ്ഥാനങ്ങൾ സംസ്ഥാനങ്ങൾ സെറോ സർവേ നടത്തണമെന്ന് എസിഎംആറിന്റെ നിർദേശം. എലീസ കിറ്റ് ഉപയോഗിച്ചായിരിക്കണം സർവേ നടത്തേണ്ടത്. വിശദമായ മാർഗരേഖ ഉൾക്കൊള്ളുന്ന കത്ത് ഐസിഎംആർ സംസ്ഥാനങ്ങൾക്ക് അയച്ചു.

രാജ്യത്ത് കൊവിഡ് സ്ഥിതിയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുകയാണ് സെറോ സർവേയുടെ ലക്ഷ്യം. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് നിലവിൽ പരിശോധിക്കുന്നത്. എന്നാൽ, ഈ രീതി രോഗബാധ സ്ഥിരീകരിക്കാൻ മാത്രമാണ് ഉപകരിക്കുന്നത്.

എൻസൈം അടിസ്ഥാനമാക്കിയുള്ള ലബോറട്ടറി പരിശോധനയാണ് എലിസ ടെസ്റ്റ്. ഇതിനു പുറമേ രക്തത്തിലെ ആന്റിബോഡികളെ കണക്കാക്കി മുൻപ് അണുബാധ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനും ഈ ടെസ്റ്റിലൂടെ കഴിയും. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയായ ഐജിജിയുടെ സാന്നിധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്.

അതേസമയം, സെറോ സർവേകൊണ്ട് ഉദ്ദേശിക്കുന്നത് ഭാവി പ്രവർത്തനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ്. സർവേയ്ക്ക് എലീസ കിറ്റ് തന്നെ ഉപയോഗിക്കണമെന്ന് എസിഎംആർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.  രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർ, മുതിർന്നവർ, രോഗം ഭേദമായവർ, ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ കണ്ടെത്തി പരിശോധിക്കണം, കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ, കൊവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിവരിലും സർവേ നടത്തണം.

രോഗത്തിന്റെ തീവ്രത വ്യക്തികളെ എത്രത്തോളം ബാധിച്ചു തുടങ്ങിയ വിവരങ്ങൾ ശേഖരിക്കണം. ആവശ്യപ്പെട്ടാൽ വിദഗ്ധരെ വിട്ടു നൽകാമെന്നും ഐസിഎംആർ സംസ്ഥാനങ്ങളെ അറിയിച്ചു.

Story highlight: Perform a sero survey using the ELISA kit; ICMR’s letter to the states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top