സംസ്ഥാനത്ത് ദീർഘദൂര ട്രെയിൻ സർവീസ് നാളെ മുതൽ

സംസ്ഥാനത്ത് ദീർഘദൂര ട്രെയിനുകൾ നാളെ മുതൽ ഓടിത്തുടങ്ങും. ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയിൽവേ പുറത്തുവിട്ടു. ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്യാം. മാസ്‌ക് ധരിച്ചെത്തുന്നവർക്ക് മാത്രമേ ടിക്കറ്റ് നൽകൂ. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ടിക്കറ്റ് വിതരണം ഉണ്ടാകില്ല.
നാളെ മുതലുള്ള തീവണ്ടികളുടെ സമയവിവരപ്പട്ടിക ചുവടെ
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. തിരിച്ചുള്ള ട്രെയിൻ കോഴിക്കോട്ടുനിന്ന് ഉച്ചയ്ക്ക് 1.45ന് (എല്ലാദിവസവും).
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകൽ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). തിരിച്ചുള്ള ട്രെയിൻ കണ്ണൂരിൽ നിന്ന് പുലർച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തു നിന്ന് പകൽ 9.30ന് പുറപ്പെടും. തിരിച്ചുള്ള ട്രെയിൻ ലോക്മാന്യ തിലകിൽ നിന്ന് പകൽ 11.40ന് (എല്ലാദിവസവും).
എറണാകുളം ജംഗ്ഷൻ-നിസാമുദീൻ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകൽ 1.15ന് പുറപ്പെടും. തിരിച്ചുള്ള ട്രെയിൻ നിസാമുദീനിൽനിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
എറണാകുളം ജംഗ്ഷൻ-നിസാമുദീൻ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളിൽ രാത്രി 11.25ന് പുറപ്പെടും. തിരിച്ചുള്ള ട്രെയിൻ ശനിയാഴ്ചകളിൽ നിസാമുദീനിൽ നിന്ന് രാത്രി 9.35ന്
തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജംഗ്ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.45 മുതൽ സർവീസ് ആരംഭിക്കും.
എറണാകുളം ജംഗ്ഷൻ തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടും.
തിരുച്ചിറപ്പള്ളി-നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്ച രാവിലെ ആറുമുതൽ സർവീസ് ആരംഭിക്കും. തിരിച്ചുള്ള ട്രെയിൻ പകൽ മൂന്നിന് നാഗർകോവിലിൽ നിന്ന് പുറപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here