തൃശൂർ ജില്ലയിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവരിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കൊവിഡ് പോസിറ്റിവായി ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 49 ആയി.
വിദേശ രാജ്യങ്ങളിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്നവരിലാണ് ജില്ലയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. അബുദാബിയിൽ നിന്നെത്തിയ അഞ്ച് പേർക്കും ദോഹയിൽ നിന്നെത്തിയ മൂന്ന് പേർക്കും കുവൈത്തിൽ നിന്നുമെത്തിയ ഒരാൾക്കുമാണ് കൊവിഡ് പോസിറ്റിവ് ആയത്.
അബുദാബിയിൽ നിന്നെത്തിയ ചാവക്കാട്, ഇരിഞ്ഞാലക്കുട, തൃക്കൂർ സ്വദേശികൾക്കും കാറളം സ്വദേശികളായ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. ദോഹയിൽ നിന്നുമെത്തിയ കുന്നംകുളം, മതിലകം, പുന്നയൂർക്കുളം സ്വദേശികൾക്കും കുവൈറ്റിൽ നിന്നെത്തിയ
കുന്നംകുളം സ്വദേശിക്കും കൊവിഡ് പോസിറ്റീവായി. ജില്ലയിൽ ഈ ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചവരെല്ലാം സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12216 പേരും ആശുപത്രികളിൽ 75 പേരും ഉൾപ്പെടെ ആകെ 12291 പേരാണ് നിരീക്ഷണത്തിലുളളത്. 481 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്.
Story highlight: covid confirmed nine more in Thrissur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here