നവജാത ശിശുക്കളുടെ കൊലപാതകം; മൃതദേഹ ഭാഗങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും

തൃശൂർ പുതുക്കാട് മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അസ്ഥികൾ ഫൊറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും. തൃശ്ശൂർ മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടക്കുക.
പ്രതി ഭവിൻ സ്റ്റേഷനിൽ എത്തിച്ച അസ്ഥികളും ഇരുവരുടെയും വീടുകളിൽ നിന്ന് ഫൊറൻസിക് സംഘം ശേഖരിച്ച് അസ്ഥികളുമാകും പോസ്റ്റ്മോർട്ടം ചെയ്യുക. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തുടന്ന് ഡിഎൻഎ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് മൃതദേഹ അവശിഷ്ടങ്ങൾ അയക്കും. കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയ അനീഷയെയും ഭവിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
Read Also: ബിജെപി നേതാവിനെ അവഹേളിച്ചു; ഒഡിഷയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി മർദിച്ചു
പ്രതികളുടെ കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് പൊലിസ് അറിയിച്ചു. 2021ൽ നടന്ന ആദ്യ കുഞ്ഞിന്റെ കൊലപാതകത്തിലാണ് വെള്ളികുളങ്ങരയിലെ അനീഷയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ആമ്പല്ലൂരിലെ ഭവിന്റെ വീട്ടിലാണ് 2024ൽ കൊല്ലപ്പെട്ട രണ്ടാമത്തെ കുഞ്ഞിന്റെ അസ്ഥിഭാഗങ്ങൾക്കായി പരിശോധന നടത്തിയത്. പ്രതികളുടെ കുറ്റസമ്മതം മൊഴികൾക്കപ്പുറം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
Story Highlights : Thrissur Puthukkad Murder of newborn babies; Postmortem of body parts conduct today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here