Advertisement

കെവിൻ വധക്കേസ്; പ്രതി ഷാനു ചാക്കോയ്ക്ക് ജാമ്യം

June 1, 2020
2 minutes Read

കെവിന്‍ വധക്കേസിലെ പ്രതി ഷാനു ചാക്കോയ്ക്ക് ജാമ്യം. ഏഴ് ദിവസത്തേക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള പിതാവിനെ കാണാനാണ് ജാമ്യം. കേസിലെ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ.

2018 മെയിലാണ് കേസിനാസ്പദമായ സംഭവം. കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മെയ് 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സ​ഹോദരനാണ് ഷാനു ചാക്കോ.

read also: കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന എസ്‌.ഐ ഷിബുവിനെ തിരിച്ചെടുത്തു

സവര്‍ണക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനുവിനെ ദളിത് ക്രൈസ്തവനായ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം. ഷാനുവിനെ കൂടാതെ പിതാവ് ചാക്കോ ഉൾപ്പെടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികൾക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

story highlights- kevin murder case, shanu chacko

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top