ടിനു യോഹന്നാൻ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ

ടിനു യോഹന്നാൻ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും. ഡേവ് വാട്‌മോറിന്റെ കരാർ അവസാനിച്ചതിനാലാണ് നിയമനം.
കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്‌മോർ ചുമതലയേറ്റത്. കഴിഞ്ഞ വർഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ കേരളത്തിന്റെ മോശം പ്രകടനം വാട്‌മോറിനു തിരിച്ചടിയായിരുന്നു.
ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ് ടിനു യോഹന്നാൻ. ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബർ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാൻ അരങ്ങേറ്റം കുറിച്ചത്. 2002 മെയ് 29നായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു അത്. 2009ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുനിന് വേണ്ടിയും ഈ മലയാളി താരം കളിച്ചിരുന്നു.
ടിനു യോഹന്നാൻ കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുമ്പോൾ അണ്ടർ-23 ടീമിനെ ഫിറോസ് റഷീദ് പരിശീലിപ്പിക്കും. മുൻ ഓൾറൗണ്ടർ സുനിൽ ഒയാസിസ് അണ്ടർ 19 ന്റെയും പി പ്രശാന്ത് അണ്ടർ 16 ടീമിന്റെയും പരിശീലകനാകും.
Story Highlights- tinu yohannan new kerala cricket team coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here