കിടത്തി ചികിത്സ നിഷേധിച്ച് വടവുകോട് ആശുപത്രി

കൊറോണകാലത്ത് കിടത്തി ചികിത്സ നിഷേധിച്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയ എറണാകുളത്തെ വടവുകോട് ആശുപത്രി. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഉള്ളപ്പോഴാണ് ആശുപത്രി അധികൃതരുടെ ഈ അനാസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇ.എൻ.ടി വിഭാഗം, നേത്ര വിഭാഗം തുടങ്ങി ജനറൽ വിഭാഗത്തിലുൾപ്പെടെ നിലവിൽ അഞ്ച് ഡോക്ടർമാരും ഒപ്പം പിജി ഡോകടർമാരുടെ സേവനവും നിലനിൽക്കുമ്പോഴാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയ വടവുകോട് ആശുപത്രിയിൽ സാധാരണക്കാർക്ക് കിടത്തി ചികിത്സ നിഷേധിക്കുന്നത്. ആവശ്യത്തിന് നേഴ്‌സുമാരടക്കം പാരാമെഡിക്കൽ ജീവനക്കാരും ആശുപത്രിയിലുള്ളപ്പോഴാണ് ഈ അനാസ്ഥയെന്ന് നാട്ടുകാർ പറയുന്നു.
കൂടുതൽ സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ പുതിയ ബ്ലോക്ക് കോടികൾ ചെലവാക്കിയാണ് പണി പുർത്തിയാക്കിയത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ വഴി കേന്ദ്ര- സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പല പദ്ധതികളും ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കിടത്തി ചികിത്സയ്ക്കായി ഏറെ ദൂരം സഞ്ചരിച്ചു പിറവത്തോ തൃപ്പുണിത്തുറയിലോ പോകേണ്ട അവസ്ഥയിലാണ് ഇവർ. കൊറോണക്കാലത്ത് ചികിത്സ ഉറപ്പ് വരുത്തി കൃത്യമായ ജാഗ്രതയടക്കം ആരോഗ്യ വകുപ്പ് നടപ്പിലാക്കുമ്പോഴാണ് മറുഭാഗത്ത് ആശുപത്രി അധികൃതരുടെ നിഷേധാർഹ സമീപനം.
vadavucode, primary health care centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here