Advertisement

അഞ്ചല്‍ ഉത്ര വധക്കേസ്; സൂരജിന്റെ അച്ഛനെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

June 2, 2020
2 minutes Read
Anchal Murder case

അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പുനലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ഏഴ് ദിവസത്തേക്കായിരുന്നു കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്നു ദിവസമാണ് കോടതി അനുവദിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ തെളിവുകള്‍ പരമാവധി സമാഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.

അതേസമയം, സൂരജിന്റെ അമ്മയേയും സഹോദരിയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടു. ഇരുവരെയും ഒരുമിച്ചും ഒറ്റയ്ക്കും ഇരുത്തി ചോദ്യം ചെയ്യും. ഒരേ ചോദ്യം തന്നെയാകും ആവര്‍ത്തിക്കുക. മൊഴികളില്‍ ഉണ്ടാകുന്ന വൈരുധ്യം മനസിലാക്കാനാണിത്.

ഇന്നലെയാണ് കൊലപാതക കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ അടൂരിലെ സൂരജിന്റെ വീടിന് സമീപത്തുനിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. അച്ഛന് എല്ലാം അറിയാം എന്ന തരത്തില്‍ സൂരജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ ചോദ്യം ചെയ്തതും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതും.

Story Highlights: Anchal murder case, Sooraj’s father custody for three days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top