Advertisement

ഗ്രൂപ്പുകളിൽ നിന്ന് പുറത്തു പോകുന്നത് അമേരിക്കയുടെ ശീലമെന്ന് ചൈന

June 2, 2020
Google News 2 minutes Read

ഡബ്ല്യുഎച്ച്ഒ വിടാനുള്ള അമേരിക്കയുടെ തീരുമാനത്തിന് പ്രതികരണവുമായി ചൈന. പുറത്തുപോകൽ അമേരിക്കയുടെ ശീലമാണെന്നും അധികാര രാഷ്ട്രീയവും ഏകപക്ഷീയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ചൈന പറഞ്ഞു.

നിലവിൽ ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതൽ ധനസഹായവും രാഷ്ട്രീയ പിന്തുണയും ആവശ്യമായ സമയമാണിത്. അന്താരാഷ്ട്ര സമൂഹങ്ങൾ ഇത് നൽകണമെന്ന് ആവശ്യപ്പെടുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ മാധ്യമളോട് പറഞ്ഞു. മാത്രമല്ല, സംഘടനകളിൽ നിന്ന് പുറത്ത് പോകുന്നതും കരാറുകൾ റദ്ദ് ചെയ്യുന്നതും അമേരിക്കയുടെ പതിവ് നയമാണെന്നും ഷാവോ ലിജിയാൻ കൂട്ടിച്ചേർത്തു.

കൊവിഡ്് വ്യാപനം തടയാൻ ഡബ്ല്യുഎച്ച്ഒ നടപടികൾ കൈക്കൊള്ളണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നതായും ഇത് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് സംഘടന വിടുന്നതെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.

Story highlight: China says it’s the American habit to walk out of groups

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here