എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്

എറണാകുളം ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 17ലെ അബുദാബി – കൊച്ചി വിമാനത്തിലെത്തിയ രണ്ട് പേരുള്‍പ്പടെ ആകെ മൂന്നു പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മെയ് 17ലെ അബുദാബി – കൊച്ചി വിമാനത്തില്‍ വന്ന കീഴ്മാട് സ്വദേശിക്കും, ചെങ്ങമനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം കൊവിഡ് കെയര്‍ സെന്ററിലും, പിന്നീട് വീട്ടിലുമായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ വിമാനത്തിലെത്തിയ പലര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുടെ സ്രവം പരിശോധിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മെയ് 28ന് സലാല – കണ്ണൂര്‍ വിമാനത്തിലെത്തിയ ആലങ്ങാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്നു തന്നെ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും, സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇദ്ദേഹം കണ്ണൂരാണ് ചികിത്സയിലുള്ളത്.
ഇന്ന് 879 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 551 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9378 ആണ്. ഇതില്‍ 8450 പേര്‍ വീടുകളിലും, 579 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 349 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
Story Highlights: covid confirmed three persons in Ernakulam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here