ആലപ്പുഴ ജില്ലയിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 7 പേർ വിദേശത്ത് നിന്നും 3 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയിൽ 51 പേർക്ക് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.
ജില്ലയിൽ ആദ്യമായാണ് ഒരുദിവസം പത്തുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ പ്രവാസികളാണ്. ദുബായിൽ നിന്നും എത്തിയ പാണ്ടനാട് സ്വദേശി. അബുദാബിയിൽ നിന്നും എത്തിയ മുതുകുളം സ്വദേശിയായ യുവാവ്. കുവൈറ്റിൽ നിന്നും എത്തിയ മാന്നാർ, ചിങ്ങോലി, മാവേലിക്കര കടക്കരപ്പള്ളി സ്വദേശികളായ നാല് പ്രവാസികൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്ന മൂന്നുപേർക്കും രോഗം ബാധിച്ചിട്ടുണ്ട്.
ഇതിൽ തഴക്കര സ്വദേശിയായ യുവാവ് 27/5ന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിൽ എത്തി. എത്തിയ ശേഷം കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു. 26ന് പൂനയിൽ എത്തിയ രണ്ടു ചെങ്ങന്നൂർ സ്വദേശികൾക്കും കൊവിഡ് പോസിറ്റീവായി. ഇന്ന് രോഗം സ്ഥിരീകരിച്ചത്തിൽ നാല്‌പേരെ ഹരിപ്പാട് ആശുപത്രിയിലും, 6 പേരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതുവരെ ജില്ലയിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് മാത്രമാണ് രോഗം ബാധിച്ചത് അതുകൊണ്ട് തന്നെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിൽ ഇല്ല. നീരിക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 5120 ആയി.
Story highlight: covid confirmed to 10 people in Alappuzha district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here