കൈത്തറി ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000 രൂപ ധനസഹായം

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് കൊവിഡ് 19 പ്രത്യേക രണ്ടാംഘട്ട ധനസഹായമായി 1000 രൂപകൂടി ഗുണഭോക്താകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് ദിവസത്തിനകം അയക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ആയിരം രൂപ എല്ലാവര്‍ക്കും നല്‍കിയിരുന്നു.
ബാങ്ക് അക്കൗണ്ട് പരിശോധിച്ച് ആനുകൂല്യം ഇതുവരെ ലഭിക്കാത്ത അംഗങ്ങള്‍ ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ഫോണ്‍ നമ്പറും അതത് മേഖലയിലേക്കുള്ള ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എക്സിക്യുട്ടീവ് ഓഫീസറുമായി ബന്ധപ്പെടണം. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് handloomknr1989@gmail.com, ഫോണ്‍:9446229713, 9387743190, കോഴിക്കോട്, മലപ്പുറം, പാലക്കാട് keralahandloomkkd@gmail.com, ഫോണ്‍:9747567564, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം handloomekm123@gmail.com, ഫോണ്‍:9446451942, തിരുവനന്തപുരം, കൊല്ലം khwwfbtvm@gmail.com, ഫോണ്‍:9995091541.
Story Highlights: Handloom Welfare Fund; Financial assistance of Rs1000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here