Advertisement

താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

June 2, 2020
2 minutes Read

സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. വിഷയം ചർച്ച ചെയ്യാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വെള്ളിയാഴ്ച യോഗം ചേരും. അതേസമയം, നിർമാതാക്കൾക്ക് പിന്തുണയുമായി ഫെഫ്കയും രംഗത്തെത്തി.

ചിത്രീകരണം പൂർത്തിയാകാൻ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന 26 ചിത്രങ്ങളടക്കമുള്ള സിനിമകളുടെ ചിത്രീകണം പുനഃരാരംഭിക്കാൻ ഔട്ട് ഡോർ ഷൂട്ടിനുള്ള അനുമതി കൂടി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം.

അതേസമയം, പ്രതിഫലം കുറയ്ക്കാൻ താരങ്ങളോട് ആവശ്യപ്പെടുമെന്ന്
നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ യോഗം ചേരുന്നുണ്ട്. സിനിമാ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിർമാതാക്കൾ പറയുന്നു.

പ്രധാന സാങ്കേതിക പ്രവർത്തകർ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവും ചർച്ചയിൽ മുന്നോട്ട്‌വയ്ക്കും. സിനിമാ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ന്യായമാണെന്നും ഫെഫ്കയിലെ സാങ്കേതിക പ്രവർത്തകർ ഇതിനോട് സഹകരിക്കണമെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നാണ് താര സംഘടനയുടെ പ്രതികരണം.

Story highlight: Producers’ Association says celebrities can’t move forward without stars decreses their pay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top